Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strong Room

സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ വ​ൻ സു​ര​ക്ഷ; ആ​ശ​ങ്ക​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് ആസാം മുഖ്യ തെരഞ്ഞെടുപ്പ് ഓ​ഫീ​സ​ർ

ഗു​വാ​ഹ​ത്തി: വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മു​ക​ളു​ടെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ പൂ​ർ​ണ തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി ആസാം മുഖ്യ തെരഞ്ഞെടുപ്പ് ഓ​ഫീ​സ​ർ അ​നു​രാ​ഗ് ഗോ​യ​ൽ. സ്ട്രോം​ഗ് റൂ​മു​ക​ളു​ടെ സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ച് ചി​ല കോ​ണു​ക​ളി​ൽ നി​ന്ന് ഉ​യ​ർ​ന്ന ആ​ശ​ങ്ക​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും ക​ർ​ശ​ന​മാ​യ പ്രോ​ട്ടോ​ക്കോ​ൾ ആ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം പാ​ലി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ്ട്രോം​ഗ് റൂ​മു​ക​ൾ​ക്ക് ചു​റ്റും കേ​ന്ദ്ര സേ​ന​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷാ വ​ല​യ​മാ​ണ് തീ​ർ​ത്തി​രി​ക്കു​ന്ന​ത്. സ്ട്രോം​ഗ് റൂ​മു​ക​ളു​ടെ പ​രി​സ​രം മു​ഴു​വ​ൻ 24 മ​ണി​ക്കൂ​റും സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. തി​രി​ച്ച​റി​യ​ൽ രേ​ഖ​യും കൃ​ത്യ​മാ​യ ര​ജി​സ്ട്രേ​ഷ​നും ഇ​ല്ലാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പോ​ലും സ്ട്രോം​ഗ് റൂം ​പ​രി​സ​ര​ത്തേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല.

മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കും അ​വ​രു​ടെ ഏ​ജ​ന്‍റു​മാ​ർ​ക്കും സ്ട്രോം​ഗ് റൂ​മു​ക​ളു​ടെ സു​ര​ക്ഷ നേ​രി​ട്ട് പ​രി​ശോ​ധി​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ടെ​ന്ന് അ​നു​രാ​ഗ് ഗോ​യ​ൽ അ​റി​യി​ച്ചു. സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കോ പ്ര​തി​നി​ധി​ക​ൾ​ക്കോ സി​സി​ടി​വി മോ​ണി​റ്റ​റിം​ഗ് സോ​ൺ വ​രെ പോ​കാം. ഒ​രേ​സ​മ​യം മൂ​ന്ന് മു​ത​ൽ അ​ഞ്ച് പേ​ർ​ക്ക് വ​രെ മാ​ത്ര​മേ ഈ ​മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. സ്ട്രോം​ഗ് റൂ​മി​ന്‍റെ വാ​തി​ലി​ന് അ​ടു​ത്തേ​ക്ക് ആ​ർ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. വോ​ട്ടെ​ണ്ണ​ൽ ദി​നം വ​രെ ഇ​തേ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

Kerala

കൂ​ത്തു​പ​റ​മ്പ് സ്‌​ട്രോം​ഗ് റൂ​മി​ലെ സി​സി​ടി​വി ഹാ​ര്‍​ഡ് ഡി​സ്‌​ക് മാ​റ്റി​യ​തി​ല്‍ ദു​രൂ​ഹ​ത; പ​രാ​തി​യു​മാ​യി ജ​യ​ന്തി രാ​ജ​ൻ

ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​മ്പ് സ്‌​ട്രോം​ഗ് റൂ​മി​ലെ സി​സി​ടി​വി ഹാ​ര്‍​ഡ് ഡി​സ്‌​ക് മാ​റ്റി​യ​തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജ​യ​ന്തി രാ​ജ​ന്‍. സ്ഥാ​നാ​ർ​ഥി​യു​ടെ ഏ​ജ​ന്‍റ് എ​ത്തും മു​മ്പെ ഹാ​ർ​ഡ് ഡി​സ്ക് മാ​റ്റി​യെ​ന്നും, ഹാ​ർ​ഡ് ഡി​സ്ക് മാ​റ്റി​യ സ​മ​യ​ത്തെ വി​ഷ്വ​ൽ ക​ട്ടാ​ണ് എ​ന്നും ജ​യ​ന്തി രാ​ജ​ൻ പ​റ​ഞ്ഞു.

എ​ന്തു​കൊ​ണ്ട് കൂ​ത്തു​പ​റ​മ്പി​ലും ത​ല​ശേ​രി​യി​ലും മാ​ത്രം ഹാ​ർ​ഡ് ഡി​സ്ക്ക് മാ​റ്റേ​ണ്ടി വ​രു​ന്നു എ​ന്ന​ത് സം​ശ​യം ഉ​ണ്ടാ​ക്കു​ന്നെ​ന്നും ജ​യ​ന്തി രാ​ജ​ൻ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ ചീ​ഫ് ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ, ജി​ല്ലാ ക​ള​ക്ട​ർ, റി​ട്ടേ​ണി​ങ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജ​യ​ന്തി അ​റി​യി​ച്ചു.

Kerala

ബ്രണ്ണൻ കോളജിലെ സ്ട്രോംഗ് റൂം തുറന്നു

കണ്ണൂർ: ബ്രണ്ണൻ കോളജിലെ സ്ട്രോംഗ് റൂം തുറന്നു. സിസിടിവി കാമറയുടെ ഹാർഡ് ഡിസ്ക് മാറ്റുന്നതിനായാണ് സ്ട്രോംഗ് റൂം തുറന്നത്. തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകളാണ് തുറന്നത്.

ഹാർഡ് ഡിസ്ക്കിന്‍റെ കപ്പാസിറ്റി തീർന്നതിനെ തുടർന്നാണ് നടപടി. തലശ്ശേരി സബ് ട്രഷറിയിലേക്ക് മാറ്റിയ ഹാർഡ് ഡിസ്കിനു പകരം പുതിയത് സ്ഥാപിച്ചു. ഹാർഡ് ഡിസ്ക് ശനിയാഴ്ച കളക്ട്രേറ്റിലേക്ക് കൊണ്ടുവരും.

ഇരു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളോട് സ്ട്രോംഗ് റൂമിലെത്താൻ റിട്ടേണിംഗ് ഓഫീസർ നിർദേശം നൽകിയിരുന്നു. തലശേരിയിലെ മൂന്നു മുന്നണി സ്ഥാനാർഥികളും സ്ട്രോംഗ് റൂമിലെത്തി. കൂത്തുപറമ്പിലെ യുഡിഎഫ് സ്ഥാനാർഥി മാത്രമാണ് എത്തിയത്.

Kerala

പേ​രാ​മ്പ്ര സ്ട്രോം​ഗ് റൂം ​വി​വാ​ദം; യു​ഡി​എ​ഫ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര സ്ട്രോം​ഗ് റൂം ​വി​വാ​ദ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. വീ​ഴ്ച വ്യ​ക്ത​മാ​യി​ട്ടും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കെ​തി​രെ ക​ള​ക്ട​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​തു സം​ബ​ന്ധി​ച്ച് വെ​ള്ളി​യാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കു​മെന്നു ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

പേ​രാ​മ്പ്ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ക്കു​ന്ന കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്ന് ജെ​ഡി​ടി ഇ​സ്‌​ലാം ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലെ സ്ട്രോം​ഗ് റൂ​മു​ക​ൾ അ​നു​മ​തി​യി​ല്ലാ​തെ തു​റ​ന്നെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ൽ, തു​റ​ന്ന​ത് സ്ട്രോം​ഗ് റൂം ​അ​ല്ലെ​ന്ന വാ​ദ​വു​മാ​യി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

മെ​റ്റീ​രി​യ​ൽ റൂം ​തു​റ​ന്ന സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. പ്ര​ധാ​ന സ്ഥാ​നാ​ർ​ഥി​ക​ളെ അ​റി​യി​ച്ച ശേ​ഷ​മാ​ണ് മെ​റ്റീ​രി​യ​ൽ റൂം ​തു​റ​ന്ന​തെ​ന്നും എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളെ​യും അ​റി​യി​ക്കാ​ത്ത​ത് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ പി​ഴ​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പറയുന്നു.

Kerala

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കേണ്ട, അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത്: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍

തി​രു​വ​ന​ന്ത​പു​രം: വോട്ടെണ്ണൽ കഴിയുംവരെ ഒരു മുറിയും തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ര​ത്ത​ന്‍ യു. ​ഖേ​ല്‍​ക്ക​ര്‍. സീൽ ചെയ്യാത്ത മുറികളും തുറക്കാൻ പാടില്ലെന്നാണ് കർശന നിർദേശം. സംഭവത്തില്‍ അദ്ദേഹം ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു.

എന്തിന് വിവരങ്ങള്‍ തിരക്കിട്ട് അപ്‌ഡേറ്റ് ചെയ്യണം? കണക്കെടുപ്പിനാണ് മുറി തുറക്കുന്നതെങ്കില്‍ വോട്ടെണ്ണല്‍ കഴിഞ്ഞിട്ട് കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്താല്‍ മതി. തിരക്കിട്ട് മുറികള്‍ തുറന്ന് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഏതെങ്കിലും തരത്തില്‍ മുറികള്‍ തുറന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി.

പാ​ല​ക്കാ​ട് നെ​ന്മാ​റ​യി​ലെ സ്‌​ട്രോം​ഗ് റൂം ​തു​റ​ക്കേ​ണ്ടെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കിയിരുന്നു. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ ഡ​യ​റി സ്‌​ട്രോം​ഗ് റൂ​മി​ല്‍ വ​ച്ച് മ​റ​ന്ന​തി​നാ​ല്‍ മു​റി തു​റ​ക്കാ​നാ​യി​രു​ന്നു ഇ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ​യും ഏ​ജ​ന്‍റുമാ​രെ​യും മു​റി തു​റ​ക്കു​ന്ന കാ​ര്യം ഫോ​ണി​ല്‍ വി​ളി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും പാ​ല​ക്കാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റും സ്‌​ട്രോം​ഗ് റൂം ​തു​റ​ക്കു​ന്ന​തി​നെ എ​തി​ര്‍​ത്തി​രു​ന്നു. രേ​ഖാ​മൂ​ല​മു​ള്ള അ​റി​യി​പ്പൊ​ന്നും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചി​രു​ന്നു. ഈ ​വി​ഷ​യം ​മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഒ​രു സ്‌​ട്രോം​ഗ് റൂ​മും തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

അതേസമയം, പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന സം​ഭ​വ​ത്തി​ല്‍ ഇ​ന്നുത​ന്നെ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​യാ​ലും മു​റി തു​റ​ന്ന​തു ഗൗ​ര​വ​ത​ര​മാ​യ വി​ഷ​യ​മാ​ണെ​ന്നും തു​ട​ര്‍​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന​തി​നെ​തി​രെ യു​ഡി​എ​ഫ് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നാ​ണ് സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന​തെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ല്‍ സ്‌​ട്രോംഗ് റൂ​മി​ന് സ​മീ​പ​മു​ള്ള റി​സ​ര്‍​വ് റൂ​മാ​ണ് തു​റ​ന്ന​തെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പ് മു​റി​യി​ല്‍ വ​ച്ച് മ​റ​ന്ന​തി​നാ​ല്‍ അ​ത് എ​ടു​ക്കാ​നാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും ഏ​ജ​ന്‍റുമാ​രെ​യും അ​റി​യി​ച്ച് അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മു​റി തു​റ​ന്ന​തെ​ന്നാ​യി​രു​ന്നു റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ വി​ശ​ദീ​ക​രി​ച്ച​ത്. ത​ന്നെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Kerala

വിവാദം കനത്തു; വിക്ടോറിയ കോളജിലെ സ്ട്രോംഗ് റൂം ഇന്ന് തുറക്കില്ല

പാലക്കാട്: വിക്ടോറിയ കോളജിലെ സ്ട്രോംഗ് റൂം ഇന്നു തുറക്കില്ല. നെന്മാറ നിയോജക മണ്ഡലത്തിന്‍റെ സ്ട്രോംഗ് റൂം തുറക്കാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി മറന്നുവച്ചുവെന്നാണ് വിശദീകരണം. എന്നാൽ, ഇതു വിവാദമായതോടെയാണ് തീരുമാനം മാറ്റിയത്.

തുറക്കാൻ തീരുമാനിച്ചത് ഇവിഎം സ്ട്രോംഗ് റൂം അല്ലെന്നും മെറ്റീരിയൽ സ്ട്രോംഗ് റൂം ആണെന്നും ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി വിശദീകരിച്ചു. നിലവിൽ മെറ്റീരിയൽ സ്ട്രോംഗ് റൂം തുറക്കുന്നത് നിർത്തിവച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശപ്രകാരം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളു. സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ മാത്രമേ മെറ്റീരിയൽ സ്ട്രോംഗ് റൂം തുറക്കുകയുള്ളു എന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം, പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകൾ തുറന്നെന്ന പരാതിയിൽ ജില്ലാ കളക്ടർ ഉടൻ വിശദീകരണം നൽകും. ചീഫ് ഇലക്ട്രൽ ഓഫീസറാണ് റിപ്പോർട്ട് തേടിയത്.

പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കൺവെൻഷൻ സെന്‍ററിലെ സ്ട്രോംഗ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് പരാതി.

വോ​ട്ടെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് എം.​കെ രാ​ഘ​വ​ൻ എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് വി​ഷ​യം ക​മ്മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ലെ​ത്തി​യ​ത്.

Kerala

കോഴിക്കോട്ട് സ്ടോംഗ് റൂം തുറന്ന സംഭവം: ജില്ലാ കളക്ടർ ഉടൻ വിശദീകരണം നൽകും

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകൾ തുറന്നെന്ന പരാതിയിൽ ജില്ലാ കളക്ടർ ഉടൻ വിശദീകരണം നൽകും. ചീഫ് ഇലക്ട്രൽ ഓഫീസറാണ് റിപ്പോർട്ട് തേടിയത്.

പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കൺവെൻഷൻ സെന്‍ററിലെ സ്ട്രോംഗ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് പരാതി.

വോ​ട്ടെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് എം.​കെ രാ​ഘ​വ​ൻ എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് വി​ഷ​യം ക​മ്മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ലെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​ട്ടു​ള്ള അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലെ സ്ട്രോം​ഗ് റൂം ​രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ അ​റി​യി​ക്കാ​തെ തു​റ​ന്നു​വെ​ന്നാ​ണ് യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്. ഇ​ത് വോ​ട്ട് അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ കു​മാ​ർ, എം.​കെ രാ​ഘ​വ​ൻ എംപി എ​ന്നി​വ​ർ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്ട്രോം​ഗ് റൂ​മ​ല്ല തു​റ​ന്ന​തെ​ന്നും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ച മു​റി​യാ​ണ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി തു​റ​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ത​ന്നെ​യാ​ണ് മു​റി തു​റ​ന്ന​തെ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ഉ​ദ്യോ​ഗ​സ്ഥ​ർ തെ​റ്റാ​യ മു​റി​യാ​ണ് തു​റ​ന്ന​തെ​ന്ന് ക​രു​തി​യാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക പ​ക്ഷം. എ​ന്നാ​ൽ ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി. പ്ര​ദേ​ശ​ത്ത് കേന്ദ്ര സേ​ന​യെ വി​ന്യ​സി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Kerala

പാലക്കാട്ടും സ്ട്രോംഗ് റൂം തുറക്കുന്നു; പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി മറന്നുവച്ചെന്ന് വിശദീകരണം

പാലക്കാട്: കോഴിക്കോട് സ്ട്രോംഗ് റൂം വിവാദം ശക്തമായിരിക്കേ പാലക്കാട്ടും സ്ട്രോംഗ് റൂം തുറക്കാൻ നീക്കം. നെന്മാറ നിയോജകമണ്ഡലത്തിന്‍റെ വിക്ടോറിയ കോളജിലെ സ്ട്രോംഗ് റൂം തുറക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.

പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി മറന്നുവെച്ചുവെന്ന് വിശദീകരണം. സ്ഥാനാർഥികളെ ഫോൺ വിളിച്ചാണ് സ്‌ട്രോംഗ് റൂം തുറക്കുമെന്ന് കമ്മീഷൻ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാർഥി എ. തങ്കപ്പൻ പറഞ്ഞു. സ്‌ട്രോംഗ് റൂം തുറക്കുന്നതിൽ അസ്വഭാവികതയുണ്ടെന്നും തുറക്കുന്ന കാര്യം രേഖാമൂലം അറിയിച്ചില്ലെന്നും തങ്കപ്പൻ കൂട്ടിച്ചേർത്തു.

അതേസമയം, തുറക്കുന്നത് ഇവിഎം സ്ട്രോംഗ് റൂം അല്ലെന്നും, മെറ്റീരിയൽ സ്ട്രോംഗ് റൂം ആണെന്നും പാലക്കാട് ജില്ലാ കളക്ടർ മാധവിക്കുട്ടി പ്രതികരിച്ചു.

Kerala

സ്ട്രോംഗ് റൂം തുറന്നതിൽ ഗുരുതര വീഴ്ച; കേന്ദ്രസേനയുടെ സുരക്ഷ ശക്തമാക്കണമെന്ന് ബിജെപി

കോഴിക്കോട്: കോഴിക്കോട് ജെഡിടി സ്‌കൂളിൽ സജമാക്കിയ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂം തുറന്നതിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെൽ കോഓർഡിനേറ്റർ വി.കെ.സജീവൻ.

ഏത് കാരണത്താൽ ആയാലും കൃത്യമായ മുന്നറിയിപ്പുകളോ നോട്ടിസോ ഇല്ലാതെ ഇത്തരം ഒരു നീക്കം നടത്തിയത് തെറ്റായ കീഴ്‌വഴക്കമാണ്.

സാധാരണ വോട്ടെണ്ണൽ കേന്ദ്രം തുറക്കുന്നത് വോട്ടെണ്ണുന്ന ദിവസമാണ്. അത് അനധികൃതമായി തുറക്കുന്നത് ചട്ടവിരുദ്ധമാണ്. ജെഡിടി സ്കൂളിൽ വോട്ടെണ്ണുന്നത് വരെ കേന്ദ്രസേനയുടെ സുരക്ഷ ശക്തമാക്കണമെന്നും വി.കെ.സജീവൻ ആവശ്യപ്പെട്ടു.

Kerala

കോഴിക്കോട് സ്ട്രോംഗ് റൂംമിനു സമീപത്തെ റൂം തുറന്ന സംഭവം; സ്ഥാ​നാ​ര്‍​ഥി​ക​ളെ​യോ ചീ​ഫ് ഏ​ജ​ന്‍റു​മാ​രെ​യോ അ​റി​യി​ച്ചി​ല്ലെന്ന് ആരോപണം

സ്‌​​ട്രോം​​ഗ് റൂ​​മി​​ന് സ​​മീ​​പ​​ത്തെ റൂം ​​തു​​റ​​ക്കു​​ന്ന കാ​​ര്യം റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​ര്‍ ഏ​​ജ​​ന്‍റി​​നെ അ​​റി​​യി​​ച്ചി​​രു​​ന്നു​​വെ​​ന്നു പേ​​രാ​​മ്പ്ര​​യി​​ലെ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍ഥി ഫാ​​ത്തി​​മ ത​​ഹ്‌​​ലി​​യ പ​​റ​​ഞ്ഞു. രാ​​വി​​ലെ എ​​ട്ടു മ​​ണി​​ക്കാ​​ണ് വി​​വ​​രം വി​​ളി​​ച്ച​​റി​​യി​​ച്ച​​ത്. ഒ​​മ്പ​​തു​​മ​​ണി​​ക്ക് എ​​ത്ത​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു. താ​​ന്‍ എ​​ത്തു​​മ്പോ​​ഴേ​​ക്കും റൂം ​​തു​​റ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി ക​​ഴി​​ഞ്ഞി​​രു​​ന്നു.

സ്ട്രോം​​ഗ് റൂം ​​അ​​ല്ല തു​​റ​​ന്ന​​തെ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ അ​​വ​​കാ​​ശവാ​​ദം ഫാ​​ത്തി​​മ ത​​ഹ്​​ലി​​യ ത​​ള്ളു​​ക​​യും ചെ​​യ്തു. തു​​റ​​ന്ന റൂ​​മി​​ന്‍റെ മു​​ക​​ളി​​ല്‍ ‘സ്ട്രോം​​ഗ് റൂം’ ​​എന്നു വ്യ​​ക്ത​​മാ​​യി എ​​ഴു​​തി​​യി​​ട്ടു​​ണ്ടെ​​ന്നും വി​​വ​​ര​​മ​​റി​​ഞ്ഞ് സ്ഥ​​ല​​ത്തെ​​ത്തി​​യ ത​​ന്നെ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ഉ​​ള്ളി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കാ​​ന്‍ അ​​നു​​വ​​ദി​​ച്ചി​​ല്ലെ​​ന്നും അ​​വ​​ര്‍ ആ​​രോ​​പി​​ച്ചു. സ്ഥാ​​നാ​​ര്‍ഥി​​യെ​​ന്ന നി​​ല​​യി​​ല്‍ അ​​വി​​ടെ പ്ര​​വേ​​ശി​​ക്കാ​​ന്‍ അ​​വ​​കാ​​ശ​​മു​​ണ്ടാ​​യി​​ട്ടും ത​​ട​​ഞ്ഞ​​ത് ദു​​രൂ​​ഹ​​മാ​​ണ്. മു​​ന്‍കൂ​​ര്‍ നോ​​ട്ടീ​​സ് ന​​ല്‍കാ​​തെ​​യാ​​ണ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ മു​​റി തു​​റ​​ന്ന​​തെ​​ന്നും ഫാ​​ത്തി​​മ ത​​ഹ​​്‌ലി​​യ പ​​റ​​ഞ്ഞു.

കോ​​ണ്‍ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യ എം.​​കെ. രാ​​ഘ​​വ​​ന്‍ എം​​പി, ഡി​​സി​​സി അ​​ധ്യ​​ക്ഷ​​ന്‍ കെ. ​​പ്ര​​വീ​​ണ്‍കു​​മാ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ സ്ഥ​​ല​​ത്തെ​​ത്തി പ്ര​​തി​​ഷേ​​ധ​​മു​​യ​​ര്‍ത്തി. സ്‌​​ട്രോം​​ഗ് റൂ​​മി​​നു സ​​മീ​​പ​​ത്തെ റൂം ​​അ​​ട​​യ്ക്ക​​ണ​​മെ​​ന്നും ഇ​​തി​​ന്‍റെ സു​​ര​​ക്ഷ പൂ​​ര്‍ണ​​മാ​​യും ബി​​എ​​സ്എ​​ഫി​​നെ ഏ​​ല്‍പ്പി​​ക്ക​​ണ​​മെ​​ന്നും നേ​​താ​​ക്ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു. കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ലെ ഏ​​ഴു നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ വോ​​ട്ടിം​​ഗ് മെ​​ഷീ​​നു​​ക​​ളാ​​ണു ജെ​​ഡി​​ടി​​യി​​ലെ സ്‌​​ട്രോം​​ഗ് റൂ​​മി​​ല്‍ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

സ്ഥാ​​നാ​​ര്‍ഥി​​ക​​ളെ​​യോ അ​​വ​​രു​​ടെ ചീ​​ഫ് ഏ​​ജ​​ന്‍റു​​മാ​​രെ​​യോ മു​​ന്‍കൂ​​ട്ടി അ​​റി​​യി​​ക്കാ​​തെ സ്‌​​ട്രോം​​ഗ് റൂം ​​ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ മേ​​ല്‍നോ​​ട്ട​​ത്തി​​ല്‍ തു​​റ​​ന്നു​​വെ​​ന്നാ​​ണ് യു​​ഡി​​എ​​ഫി​​ന്‍റെ ആ​​രോ​​പ​​ണം.

പേ​​രാ​​മ്പ്ര മ​​ണ്ഡ​​ല​​ത്തി​​ലെ മെ​​റ്റീ​​രി​​യ​​ല്‍ റൂം ​​ആ​​ണ് തു​​റ​​ന്ന​​തെ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ അ​​വ​​കാ​​ശ​​പ്പെ​​ടു​​മ്പോ​​ഴും സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ള്‍ പ്ര​​കാ​​രം കോ​​ഴി​​ക്കോ​​ട് സൗ​​ത്ത് മ​​ണ്ഡ​​ല​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മു​​റി​​യാ​​ണ് തു​​റ​​ന്ന​​തെ​​ന്നും യു​​ഡി​​എ​​ഫ് ആ​​രോ​​പി​​ക്കു​​ന്നു.

പേ​​രാ​​മ്പ്ര മ​​ണ്ഡ​​ല​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​ര്‍ക്കും മ​​റ്റ് ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്കും എ​​തി​​രേ ക​​ര്‍ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. അ​​തി​​നി​​ടെ, എ​​ല്‍ഡി​​എ​​ഫ് ഈ ​​വി​​ഷ​​യ​​ത്തി​​ല്‍ പ​​ര​​സ്യ പ്ര​​തി​​ക​​ര​​ണം ന​​ട​​ത്തി​​യി​​ട്ടി​​ല്ല.

Kerala

വോ​ട്ടിം​ഗ് യ​ന്ത്രം സൂ​ക്ഷി​ച്ച സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന​താ​യി പ​രാ​തി; പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ്

കോ​ഴി​ക്കോ​ട്: വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്‌​ട്രോം​ഗ് റൂം ​തു​റ​ന്നെ​ന്ന് ആ​രോ​പി​ച്ചു പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വെ​ള്ളി​മാ​ടു​കു​ന്ന് ജെ​ഡി​ടി​യി​ലെ സ്ട്രോം​ഗ് റൂം ​തു​റ​ന്ന​താ​യാ​ണ് പ​രാ​തി.

തു​റ​ന്നതു സ്ട്രോം​ഗ് റൂം ​അ​ല്ലെന്നു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. പോ​ളിംഗു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന റൂ​മാ​ണ് തു​റ​ന്ന​തെ​ന്നും പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് മെ​റ്റീ​രി​യ​ൽ​സ് റൂം ​തു​റ​ന്ന​തെന്നും ഉദ്യോഗസ്ഥർ പറയുന്നു.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് റൂം ​തു​റ​ന്ന​തെ​ന്നും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഏ​തു റൂം ​തു​റ​ന്നാ​ലും അതു ഗു​രു​ത​ര​മാ​യ വീ​ഴ്‌​ച​യാ​ണെ​ന്നാ​ണ് യു​ഡി​എ​ഫ് വാ​ദം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷനു പ​രാ​തി ന​ൽ​കു​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ കു​മാ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം സ്ട്രോം​ഗ് റൂ​മി​നു സ​മീ​പ​ത്തെ റൂം ​തു​റ​ക്കു​ന്ന കാ​ര്യം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന് പേ​രാ​മ്പ്ര​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഫാ​ത്തി​മ തെ​ഹ്‌​ലി​യ പ​റ​ഞ്ഞു. രാ​വി​ലെ എ​ട്ടി​നാ​ണ് വി​ളി​ച്ച് അ​റി​യി​ച്ച​ത്. ഒ​മ്പ​തി​ന് എ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. താ​ൻ എ​ത്തു​മ്പോ​ഴേ​ക്കും റൂം ​തു​റ​ക്കാ​നു​ള്ള ന​ട​പ​ടി ക​ഴി​ഞ്ഞി​രു​ന്നു​വെ​ന്നും ഏ​ജ​ന്‍റി​ന്‍റെ സാന്നി​ധ്യ​ത്തി​ലാ​ണ് റൂം തു​റ​ന്ന​തെ​ന്നും ഫാ​ത്തി​മ്മ ത​ഹ്‌​ലി​യ പറഞ്ഞു.

ഇതിനിടെ, കോ​ണ്‍​ഗ്ര​സ് ആ​രോ​പ​ണം ത​ള്ളി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ രം​ഗ​ത്തെ​ത്തി. ജെ​ഡി​ടി​യി​ലെ സ്‌​ട്രോം​ഗ് റൂം ​തു​റ​ന്നു​വെ​ന്ന രീ​തി​യി​ല്‍ വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണെന്നു ​റിട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Kerala

ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​തം; സ്ട്രോം​ഗ് റൂം ​വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ക​ള​ക്ട​ർ

മ​ല​പ്പു​റം: സ്ട്രോം​ഗ് റൂം ​തു​റ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന മ​ല​പ്പു​റ​ത്തെ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​പി. അ​ബ്ദു​ൽ മ​ജീ​ദി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ക​ള​ക്ട​ർ വി​ന​യ് ഗോ​യ​ൽ. ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.

വോ​ട്ടെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ച്ച എ​ല്ലാ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും പോ​ളിം​ഗ് പൂ​ർ​ത്തി​യാ​യ ശേ​ഷം അ​തേ ദി​വ​സം ത​ന്നെ സീ​ൽ ചെ​യ്തു രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ത​ത് മ​ണ്ഡ​ല​ങ്ങ​ളു​ടെ സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റി​യെ​ന്ന് വി​ന​യ് ഗോ​യ​ൽ വ്യ​ക്ത​മാ​ക്കി.

പൂ​ർ​ണ​മാ​യ വീ​ഡി​യോ​ഗ്ര​ഫി, സി​സി​ടി​വി സം​വി​ധാ​ന​ങ്ങ​ളോ​ട് കൂ​ടി സീ​ൽ ചെ​യ്തു സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര സാ​യു​ധ​സേ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ത്രി​ത​ല സു​ര​ക്ഷാ സം​വി​ധാ​ന​ത്തോ​ടെ​യാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

വോ​ട്ടെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കാ​ത്ത റി​സ​ർ​വ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് ബ​ന്ധ​പ്പെ​ട്ട രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളെ ച​ട്ട​പ്ര​കാ​രം അ​റി​യി​ച്ച ശേ​ഷം ജി​ല്ലാ​ത​ല ഇ​വി​എം വെ​യ​ർ ഹൗ​സി​ലേ​ക്ക് മാ​റ്റാ​റു​ള്ള​ത്. ഇ​ത് എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും സ്വീ​ക​രി​ക്കു​ന്ന നി​യ​മാ​നു​സൃ​ത​മാ​യ പ്ര​ക്രി​യ​യാ​ണെ​ന്നും വി​ന​യ് ഗോ​യ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സ്ട്രോം​ഗ് റൂ​മി​ന്‍റെ സു​ര​ക്ഷ​യെ ചൊ​ല്ലി ത​ർ​ക്കം; സൈ​നി​ക​ർ തോ​ക്കു ചൂ​ണ്ടി

കോ‌​ട്ട​യം: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മി​ന്‍റെ സു​ര​ക്ഷ​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ സി​ഐ​എ​സ്എ​ഫ് സൈ​നി​ക​ർ തോ​ക്ക് ചൂ​ണ്ടി. കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജി​ലാ​ണ് സം​ഭ​വം.

സ്ട്രോം​ഗ് റൂ​മി​ന്‍റെ താ​ക്കോ​ൽ പൂ​ട്ടി​നൊ​പ്പം​വെ​ച്ച് സീ​ൽ​ചെ​യ്യ​ണ​മെ​ന്ന കേ​ന്ദ്ര നി​രീ​ക്ഷ​ക​ന്‍റെ ആ​വ​ശ്യം തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നു​സ​രി​ക്കാ​തി​രു​ന്ന​താ​ണ് പ്ര​ശ്‌​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്. സാ​ധാ​ര​ണ നി​ല​യി​ൽ സ്ട്രോം​ഗ് റൂ​മു​ക​ൾ​ക്ക് ര​ണ്ട് പൂ​ട്ടു​ക​ളാ​ണു​ണ്ടാ​വു​ക.

ഇ​തി​ന്‍റെ ഒ​രു താ​ക്കോ​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കും മ​റ്റൊ​ന്ന് അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കു​മാ​ണ് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ബം​ഗാ​ളി​ലും ആ​സാ​മി​ലു​മൊ​ക്കെ ചെ​യ്യു​ന്ന​തു​പോ​ലെ ര​ണ്ട് താ​ക്കോ​ലു​ക​ളും ഒ​ന്നി​ച്ച് സീ​ൽ ചെ​യ്‌​തു വെ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര നി​രീ​ക്ഷ​ക​നാ​യ ര​ഞ്ജ​ൻ കു​മാ​ർ സി​ൻ​ഹ നി​ർ​ദേ​ശി​ച്ച​തോ​ടെ​യാ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

ഇ​തി​നെ​തി​രെ ഏ​റ്റു​മാ​നൂ​രി​ലെ സ്ഥാ​നാ​ർ​ഥി​യും ഡി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ നാ​ട്ട​കം സു​രേ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ക​ള​ക്ട​ർ​ക്കും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കും പ​രാ​തി ന​ൽ​കി. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ക​ള​ക്‌​ട​ർ പ​ഴ​യ രീ​തി​യി​ൽ​ത്ത​ന്നെ താ​ക്കോ​ലു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റാ​ൻ നി​ർ​ദേ​ശി​ച്ചു.

ക​ള​ക്ട​റു​ടെ ഈ ​നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ള​ജി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സി​ഐ​എ​സ്എ​ഫ് സൈ​നി​ക​ർ അ​വ​ർ​ക്കു​നേ​രെ തോ​ക്ക് ചൂ​ണ്ടി​യ​ത്. ഇ​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു.

Latest News

Corehub Up